April 3, 2025, 7:07 am

ദേശീയപാതാ നിര്‍മാണത്തിനിടെ ടാറിംഗ് വാഹനത്തിന് തീപിടിച്ചു; ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

ദേശീയപാതാ നിര്‍മ്മാണത്തിനിടെ തൃശൂരില്‍ ടാറിഗ് റോഡിനു തീ പിടിച്ച് അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് ആണ് തീ പിടിച്ചത്.കയ്പ്പമംഗലം 12ല്‍ നിര്‍ദ്ദിഷ്ട ആറുവരി ദേശീയപാത ടാറിന്റെ പണികള്‍ക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്.
അപകടത്തില്‍ വാഹനത്തിെൻറ ഡ്രൈവര്‍ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റിട്ടുണ്ട് . ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചത്.എന്നാല്‍ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂര്‍ണമായും കത്തിനശിച്ചു. കയ്പമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു.