November 27, 2024, 9:22 pm

എസ് എഫ് ഐ വിദ്യാഭ്യാസ സമരം ; എം സ്വരാജിനും എ എ റഹീമിനും ഒരു വർഷം തടവും പിഴയും.

തിരുവനന്തപുരം : നിയമസഭാ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതിന് എ എ റഹീമിനും എം സ്വരാജിനും ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഒരു വർഷം തടവും 7700 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇരുവരും കോടതിയിൽ എത്തി ജാമ്യം എടുത്തു. ഉമ്മൻചാണ്ടി സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ 2019 നിയമസഭാ മാർച്ച് സംഘടിപ്പിക്കുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് ബാരിക്കേടും വാഹനങ്ങളും തകർക്കപ്പെടുകയും തുടർന്ന് പൊതുമുതൽ നശിപ്പിച്ചതിന് മ്യൂസിയം പോലീസ് ഇരുവർക്കും എതിരെ കേസെടുക്കുകയും ആയിരുന്നു. ശിക്ഷ രണ്ടുവർഷമോ അതിലധികമോ ആണെങ്കിൽ ജനപ്രതിനിധി ആകുന്നതിന് അയോഗ്യത വരും എന്നാൽ ശിക്ഷ ഒരു വർഷം ആയതിനാൽ എ എ റഹീമിന്റെ രാജ്യസഭാംഗത്വത്തെ ഇത് ബാധിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും നിലവിൽ തടസ്സമില്ല.

You may have missed