November 27, 2024, 9:03 pm

പോലീസ് സ്ക്വാഡ് ചമഞ്ഞ് കൊച്ചിയിലെ ഹോസ്റ്റലിൽ കവർച്ച നടത്തിയ സംഘം പിടിയിലായി…

പൊലീസ് സ്ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ കയറി കവര്‍ച്ച നടത്തിയ.


നാലംഗ സംഘം പിടിയിലായി. ഇവരെ തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് സാഹസികമായി വാഹനത്തെ പിന്തുടർന്നുകൊണ്ട് പിടികൂടുകയായിരുന്നു.ഒരു നിയമവിദ്യാര്‍ഥിനിയും സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്. എറണാകുളത്തെ മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി ഉയർത്തുകയും 5 മൊബൈൽ ഫോണുകളും സ്വർണ്ണമാലയും മോതിരവും മോഷ്ടിക്കുകയാണ് ചെയ്തത്.എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ആലുവ തൈക്കാട്ടുകര ഡിഡി ഗ്ലോബൽ മനു മധു (30),ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സൺ ഫ്രാൻസിസ്(39) എന്നിവരാണ് അറസ്റ്റിൽ ആയത്.

You may have missed