May 29, 2025, 4:52 am

എസ് എഫ് ഐ വിദ്യാഭ്യാസ സമരം ; എം സ്വരാജും എ എ റഹീമും കുറ്റക്കാരെന്ന് കോടതി…

നിയമസഭാ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതിൽ എ എ റഹീമും എം സ്വരാജ് കുറ്റക്കാർ. ഉമ്മൻചാണ്ടി സർക്കാരിനെതിരായ എസ് എഫ് ഐ യുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. 2019ലാണ് ഉമ്മൻചാണ്ടി സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ നിയമസഭാ മാർച്ച് സംഘടിപ്പിക്കുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നത്. സംഭവത്തിൽ പോലീസ് ബാരിക്കേടും വാഹനങ്ങളും തകർക്കപ്പെടുകയും തുടർന്ന് പൊതുമുതൽ നശിപ്പിച്ചതിന് മ്യൂസിയം പോലീസ് ഇരുവർക്കും എതിരെ കേസെടുക്കുകയും ആയിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് ശിക്ഷ വിധിക്കുക. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരന് കണ്ടെത്തിയത്.