ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ മനോഭാവം കേരളത്തിന് വൻ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ…
തൃശ്ശൂർ : ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ മനോഭാവം കേരളത്തിന് വൻ തിരിച്ചടി ആകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എൻഡിഎ ജില്ലാ കമ്മിറ്റി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് ഭീകരർക്ക് കേരളത്തിൽ പ്രസംഗിക്കാൻ സൗകര്യം ഒരുക്കി കൊടുത്തത് ദേശരക്ഷയെ ബാധിക്കുന്ന കുറ്റമാണെന്നും കേരളത്തിലെ കുട്ടികളെ മതമൗലികവാദത്തിലേക്ക് നയിക്കാൻ ഇത്തരം നിലപാടുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പ്രത്യേക മത വിഭാഗത്തിന്റെ തീവ്രവാദ നിലപാടുകൾ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് കേരള സർക്കാരിന്റെതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, സംസ്ഥാന സെക്രട്ടറി എ ഉണ്ണികൃഷ്ണൻ, കാസ ജില്ല പ്രസിഡന്റ് പ്രസ്റ്റോ സെൽവൻ, എ നാഗേഷ്, സി നിവേദിത, എം എസ് സമ്പൂർണ്ണ, ബി ഗോപാലകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ്, ഷാജുമോൻ വട്ടേക്കാട്, കെ ആർ ഹരി, എന്നിവർ പങ്കെടുത്തു.