അറ്റകുറ്റപ്പണിയിൽ ഉണ്ടായ അപാകത മൂലം അപകടങ്ങൾ പതിവായി ഔഷധി ജംഗ്ഷൻ…
ഔഷധി ജംഗ്ഷനിലെ അറ്റകുറ്റപ്പണിയിൽ ഉണ്ടായ അപാകതകൾ മൂലം അപകടങ്ങൾ പതിവായിരിക്കുകയാണ്. അടുത്തിടെ ടാറിങ് നടത്തിയ റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. പരാതി ഉയരുന്ന സാഹചര്യത്തിൽ താൽക്കാലികമായി പരിഹാരങ്ങൾ കാണുകയാണ് പതിവ്. നിരവധി തവണയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്,എന്നാൽ അപകടാവസ്ഥയിൽ ഇനിയും മാറ്റങ്ങൾ വന്നിട്ടില്ല.കൂടുതൽ അപകടങ്ങളും നടക്കുന്നത് രാത്രി കാലങ്ങളിലാണ്. വെള്ളിയാഴ്ച രാവിലെ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരെ ഇടിക്കുകയുണ്ടായിരുന്നു. സംഭവത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. കൂടുതൽ അപകടങ്ങളും രാത്രികാലങ്ങളിൽ നടക്കുന്നതിനാൽ പുറംലോകം അറിയാതെ പോകുന്നു. ഉന്നത നിലവാരത്തിൽ ടാർ ചെയ്തതിനുശേഷം കാലാവധി പൂർത്തിയാകും മുൻപ് തന്നെ റോഡ് തകർന്നത് പണിയിലെ അപാകത മൂലം ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ കരാറുകാരന്റെ ഇഷ്ടത്തിലാണ് പണികൾ നടന്നതെന്ന ആരോപണവും നിലവിലുണ്ട്.