സ്കൂൾഅധ്യാപകന്റെ അപകട മരണം കൊലപാതകമെന്ന് സംശയിച്ച് അന്വേഷണ സംഘo…

സ്‌കൂള്‍ അധ്യാപകന്റെ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘം. സംഭവത്തില്‍ മരിച്ച അധ്യാപകന്‍ രാജേഷ് ഗൗതമിന്റെ ഭാര്യ ഊര്‍മിള കുമാരി ആണ്‍സുഹൃത്ത് ശൈലേന്ദ്ര സോങ്കര്‍ സഹായി വികാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നാലാം പ്രതി സുമിതിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്ത ശേഷം ആണ് ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടി ഊര്‍മിളയുടെ പദ്ധതി പ്രകാരo കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.നവംബര്‍ നാലിനാണ് കാണ്‍പൂരില്‍ നടന്ന ഒരു അപകടത്തില്‍ രാജേഷ് മരിച്ചത്. രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ അമിത വേഗതയില്‍ എത്തിയ ഒരു കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടശേഷം കാറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.രാജേഷിന്റെ സഹാദരൻ കൊലപാതകമാണെന്ന സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നാല് സംഘങ്ങളെ നിയോഗിക്കുകയും തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂചനകള്‍ ലഭിച്ചതോടെ രാജേഷിന്റെ ഭാര്യ ഊര്‍മിളയെ പൊലീസ് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലാണ് സംഭവത്തിലെ ഊര്‍മിളയുടെ പങ്ക് പുറത്തുവന്നത്.