April 3, 2025, 7:12 am

പ്രവർത്തന സുതാര്യത ഉറപ്പാക്കാൻ ബോഡി ക്യാമറ നിർബന്ധമാക്കി കർണാടക പോലീസ്

കർണാടകയിൽ പോലീസുകാർക്ക് ഇനിമുതൽ ബോഡി ക്യാമറ നിർബന്ധം. ജോലിയിലെ പ്രവർത്തന സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ നടപടി സ്വീകരിച്ചിട്ടുള്ളത്. പോലീസ് യൂണിഫോമിന്റെ ഇടത്തെ തോൾഭാഗത്താണ് ബോഡി ക്യാമറ സ്ഥാപിക്കേണ്ടത്. ക്യാമറ ധരിച്ച് ജോലി ചെയ്യുന്നത് തെളിവുകൾ ശക്തമാക്കാൻ ഉപകരിക്കുമെന്ന് ഡിജിപി അലോക് മോഹൻ പറഞ്ഞു. ബോഡി ക്യാമറ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ 30 ദിവസം സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്. ഇതിനു മുൻപ് ബാംഗ്ലൂരു ട്രാഫിക് പോലീസിന്റെ യൂണിഫോമിലും ബോഡി ക്യാമറകൾ പരീക്ഷണാർത്ഥം സ്ഥാപിച്ചിരുന്നു. ഇതേ തുടർന്നാണ് ക്യാമറ എല്ലാവർക്കും ബാധകമാക്കിയത്.