ഡ്രൈ ഡേയിൽ കച്ചവടം;20 ലിറ്റർ വിദേശ മദ്യവുമായി വയനാട് സ്വദേശി പിടിയിൽ…
ഡ്രൈ ഡേയിൽ ആവശ്യക്കാർക്ക് കൂടിയ വിലക്ക് മദ്യം വിതരണം ചെയ്ത വയനാട് സ്വദേശി പിടിയിലായി. പടിഞ്ഞാറത്തറ കൂനം കാലായിൽ കെ ആർ മനു ആണ് പിടിയിലായത്. 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ബിവറേജ് ഷോപ്പുകൾക്ക് അവധിയുള്ള ദിവസങ്ങളിൽ ഇയാൾ സ്ഥിരമായി ആവശ്യക്കാർക്ക് മദ്യ വില്പന നടത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എം ബി ബി ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി എൻ ശശികുമാർ, കെ എ ഉണ്ണികൃഷ്ണൻ, വി ബി നിഷാദ്, എം സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.