കലാഭവൻ ഹനീഫിന് റിയാദ് കൊച്ചി കൂട്ടായ്മയുടെ അനുശോചനം…
കലാഭവൻ ഹനീഫിന്റെയും സത്താർ കായംകുളത്തിന്റെയും നിര്യാണത്തിൽ റിയാദ് കൊച്ചി കൂട്ടായ്മ റിയാദ് അനുശോചനം രേഖപ്പെടുത്തി.റിയാദ് ബത്തയിലെ പാരഗൺ ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ ചെയർമാനും മലയാളി സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്ന എല്ലാവരുടെയും സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ കൊച്ചി കൂട്ടായ്മ റിയാദ് അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി കലാകാരനുമായ കലാഭവൻ മുഹമ്മദ്.
ഹനീഫിന്റെയും നിര്യാണത്തിൽ കൊച്ചി കൂട്ടായ്മ റിയാദ് അനുശോചിച്ചു. കൊച്ചി മട്ടാഞ്ചേരിയിൽ ജനിച്ച ഹനീഫ് മിമിക്രി കലാകാരനായി തന്റെ കലാജീവിതം ആരംഭിച്ച് പിന്നീട് നാടകരംഗത്തും തിളങ്ങി കൊച്ചിയിലെ കലാഭവൻ എന്ന പെർഫോമൻസ് പഠനകേന്ദ്രത്തിൽ ചേർന്ന് മിമിക്രി ട്രൂപ്പിലെ പ്രമുഖനായി നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത് 1991ൽ ചെപ്പു കിലുക്കണ ചങ്ങാതിയിലൂടെ അഭിനയരംഗത്തെത്തിയ കലാഭവൻ ഹനീഫ് മലയാളത്തിൽ 150 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഹനീഫ്
പ്രസിഡന്റ് ഷാജി കെ.ബിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ജിനോഷ് അഷറഫ് ട്രഷറർ റഫീഖ് കൊച്ചി എക്സിക്യൂട്ടീവ് അംഗങ്ങളായ ജലീൽ കൊച്ചി, റിയാസ്, സാജിദ്, ഷാജി, തൻവീർ,ഹസീബ്, നിസാർ, ഹാഫിസ്, ഷഹീൻ, അഷ്റഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി ആർട്സ് കൺവീനർ ജലീൽ കൊച്ചി കലാഭവൻ ഹനീഫുമായുള്ള ഓർമ്മകൾ പങ്കിട്ടു. എംഎസ്എഫ് കൺവീനർ മുഹമ്മദ് ഷഹീൻ നന്ദിയും പറഞ്ഞു.