November 28, 2024, 4:22 am

കട്ട ഹൈപ്പില്‍ ലിയോ; വിജയ് സാര്‍ താങ്കളുടെ പ്രകടനം ശ്രേദ്ധേയം: ക്യാമറാമാന്‍ മനോജ് പരമഹംസ……

ലിയോ റിലീസാകും മുന്നേ ഇത്രയേറെ ഹൈപ്പ് കിട്ടിയ സൗത്ത് ഇന്ത്യൻ ചിത്രം ഇല്ലാ എന്ന് തന്നെ നിസ്സംശയം പറയാം. ഇതുവരെയുള്ള ടിക്കറ്റ് പ്രീ ബുക്കിങ് റെക്കോർഡുകൾ പോലും കാറ്റിൽ പറത്തി അക്ഷരാർത്ഥത്തിൽ സിനിമാ ലൊകം അടക്കി വാഴുകയാണ് ദളപതി വിജയ്. ലോകേഷ് കനകരാജ് എന്ന സൂപ്പർ ഹിറ്റ് സംവിധായകനും തൊടുന്നതൊക്കെ പൊന്നാക്കുന്ന സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിജയിനോടൊപ്പം ചേരുമ്പോൾ പ്രേക്ഷകരുടെ ആവേശം വാനോളം ആണ്. കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ച്‌ ലിയോ അഡ്വാൻസ് ബുക്കിങ് കുതിക്കുകയാണ്.

ലിയോയെക്കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാൻ മനോജ് പരമഹംസ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രേദ്ധേയമാകുന്നത്. അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്. “നടൻ വിജയ് സാർ ഒരിക്കൽ കൂടി എന്നെ വിശ്വസിച്ചതിന് നന്ദി! സാർ, ലിയോയിൽ താങ്കൾ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്! ഡയറക്ടർ ലോകേഷ് നിങ്ങൾ ഒരു പ്രതിഭയും രത്നവുമാണ്, ഏതൊരു ഡിഒപിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു!
അനിരുദ്ധ് നിങ്ങളുടെ സംഗീതം ട്രെയിൽ ബ്ലേസർ ആണ്. അൻപറിവ് മാസ്റ്റേഴ്സ് നിങ്ങളാണ് മികച്ചത്‌, കലാസംവിധായകൻ സതീഷ് നിങ്ങൾ മുഴുവൻ ടീമിലെയും ഏറ്റവും അർപ്പണബോധമുള്ള ടെക്നീഷ്യനാണ്. ഫിലോമിൻരാജ് നിങ്ങൾ ഏറ്റവും മികച്ച എഡിറ്റർ ആണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസീനും ജഗദീഷ് പളനിസ്വാമിക്കും. മിസ്റ്റർ രത്ന വളരെ ആവേശത്തിലാണ് ലിയോ എന്ന സിനിമയുടെ ഗ്രേഡിംഗ് പ്രക്രിയയിലൂടെ ഡോൾബി വിഷൻ വർക്ക്ഫ്ലോ അവതരിപ്പിക്കുന്നതിൽ. പ്രേക്ഷകരെ ഏറ്റവും മികച്ച രീതിയിൽ രസിപ്പിക്കുന്നതിന് കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള വർക്ക്ഫ്ലോ എല്ലാ ഫോർമാറ്റുകളിലും വിതരണം ചെയ്യുന്നതിനുള്ള എന്റെ കരിയറിലെ ഒരു പ്രത്യേക നാഴികക്കല്ലാണ് ലിയോ.

P2.39 വീക്ഷണാനുപാതത്തിലാണ് ലിയോ ചിത്രീകരിച്ചിരിക്കുന്നത്. Red_cinema dsmc3 ക്യാമറകൾക്കൊപ്പം ഫുൾ ഫ്രെയിം 1.8x cookeoptics അനാമോർഫിക്സ് ഉപയോഗിക്കുന്നു.ലോകേഷ് ആധുനിക ആക്ഷൻ സിനിമകൾ നിർമ്മിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ ചിന്തകൾ ക്ലാസിക് വിന്റേജ് ആണ്.വിന്റേജ് സിനിമാസ്‌കോപ്പ് ഫ്രെയിമിംഗിൽ ചിത്രീകരിക്കാൻ ഇഷ്ടപ്പെടുന്നതുപോലെ വിന്റേജ് ഗാനങ്ങൾ അദ്ദേഹം തന്റെ സിനിമകളിൽ ഉപയോഗിക്കുന്നു, കൂടാതെ തന്റെ അടുത്ത സിനിമയിൽ സെല്ലുലോയ്ഡ് ഫിലിം ഐമാക്സ് ക്യാമറകളിൽ ചിത്രീകരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ചെറിയ കാലയളവിൽ ഇത് സാധ്യമാക്കാൻ എന്റെ എല്ലാ സഹായികളും എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരും മുഴുവൻ ക്രൂവും.
ഇപ്പോൾ ലിയോ എല്ലാം നിങ്ങളുടേതാണ്. ലിയോയെക്കുറിച്ച്‌ മനോജിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് ലിയോയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ലോകേഷ് കനകരാജിന്റെ വിക്രത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ലിയോയുടെയും പി ആർ ഓ പ്രതീഷ് ശേഖർ ആണ്.


https://x.com/manojdft/status/1713567901507334447?s=46&t=ifqMw6uce5bk6BAl60yB8Q

You may have missed