ഐ എസ് എല്ലിലും വംശീയ അധിക്ഷേപം
ബംഗളൂരു താരം റയാൻ വില്യംസിനെതിരെ നടപടിയാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടം മഞ്ഞപ്പട രംഗത്തെത്തി. ബ്ലാസ്റ്റേഴ്സ് താരം എയ്ബൻ ദോളിങിനെ വംശീയമായി അധിഷേപിച്ചു എന്നാണ് ആരോപണം. കളിയുടെ 82 -ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. ഇക്കാര്യത്തിൽ ക്ലബ്ബുകൾ പ്രതികരിച്ചിട്ടില്ല. മത്സരത്തിന്റെ 81ാം മിനിറ്റില്‍ ബാംഗ്ലൂര്‍ പ്രതിരോധത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എയ്ബനും വില്യംസും തമ്മില്‍ ഉരസലുണ്ടായി. അതിനിടെയാണ് വില്യംസ് എയ്ബന് നാറ്റമുള്ള തരത്തില്‍ സ്വന്തം മൂക്കില്‍ പിടിച്ചത്. വെള്ളക്കാര്‍ സൗത്ത് ഏഷ്യന്‍സിനെയും ആഫ്രിക്കക്കാരെയും വംശീയമായി അധിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ‘സ്മെല്ലിങ് റാറ്റ്’. അതാണ് ഈ ആംഗ്യത്തിലൂടെ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് കളിക്കാര്‍ക്കെതിരെ രാജ്യാന്തര ഫുട്‌ബോളില്‍ പോലും കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വിലക്കേര്‍പ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നലെ റഫറി വില്യംസിന് മഞ്ഞക്കാര്‍ഡ് പോലും നല്‍കാന്‍ തയ്യാറായില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു