കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവെച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കാനഡ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കം. പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വീസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ വീസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനലിന്റെ അറിയിപ്പില്‍ പറയുന്നു.
ഇന്ത്യന്‍ മിഷനില്‍ നിന്നുള്ള പ്രധാന അറിയിപ്പ്
‘പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, 2023 സെപ്റ്റംബര്‍ 21 മുതല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’.കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ദയവായി BLS വെബ്സൈറ്റ് പരിശോധിക്കുക.കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവച്ചത്.