കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. തിങ്കളാഴ്ച എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത് ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയെന്നും ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്നും തിങ്കളാഴ്ച എ സി മൊയ്തീന്‍ പറഞ്ഞിരുന്നു.