April 4, 2025, 4:06 pm

പഴയ ഡബിള്‍ഡക്കര്‍ ബസുകള്‍ ഇനി ചരിത്രം; മുംബൈ നഗരം ചുറ്റാന്‍ ഇനി ഇലക്ട്രിക് ഡബിള്‍ഡെക്കറുകള്‍

മുംബൈ : മുംബൈ നഗരത്തിന്റെ പതിവ് കാഴ്ചകളിലൊന്നായ പഴയ ഡബിള്‍ഡക്കര്‍ ബസുകളും മറയുന്നു. നമ്മുടെ നാട്ടില്‍ വിരളമാണെങ്കിലും മുംബൈ നഗരത്തിന്റെ പ്രതീകമാണ് ഡബിള്‍ ഡെക്കറുകള്‍. എന്നാല്‍ ഇനി ആ പഴയ ഡക്കറുകള്‍ മുംബൈ നഗരത്തിലില്ല. വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍ ഇറങ്ങിയതോടെ പഴയ ബസുകളെല്ലാം മാറ്റാന്‍ നഗരസഭയുടെ ഗതാഗതവിഭാഗമായ ‘ബെസ്റ്റ്’ തീരുമാനിക്കുകയായിരുന്നു. ഈ സെപ്തംബര്‍ 15ഓടെ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന പഴയ ഡബിള്‍ഡെക്കര്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ഇതോടെ തീരുമാനമായി.ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ഓടിയിരുന്ന മുകള്‍ഭാഗം തുറന്ന ഡബിള്‍ഡെക്കര്‍ ബസുകളും ഇതോടൊപ്പം സര്‍വീസ് അവസാനിപ്പിക്കും. ടൂറിസ്റ്റ് റൂട്ടുകളിലും ഇനിമുതല്‍ വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകളായിരിക്കും സര്‍വീസ് നടത്തുക. ആകെ അഞ്ച് ഡബിള്‍ ഡെക്കര്‍ ബസുകളാണ് അവശേഷിച്ചിരുന്നത്.ആകെ അവശേഷിച്ചിരുന്ന അഞ്ച് ഡബിള്‍ഡെക്കര്‍ ബസുകളും സെപ്റ്റംബര്‍ പതിനഞ്ചോടെ സര്‍വീസ് നിര്‍ത്തലാക്കും. വൈകാതെ നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിക്കും. വൈകാതെ 18 എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍കൂടി ഉടനെ എത്തുമെന്ന് ബെസ്റ്റ് അറിയിച്ചു.