ഒരു ഫോണില്‍ ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍; ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ഒരു ഫോണില്‍ ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ പരീക്ഷിച്ച് വാട്ട്‌സ്ആപ്പ്. നിലവില്‍ ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് മാത്രമേ ഒരു ഫോണില്‍ ഉപയോഗിക്കാനാകൂ. അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോഗിക്കേണ്ടി വരും. ഇതിന് പരിഹാരമായാണ് മള്‍ട്ടി അക്കൗണ്ട് ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍ വാട്ട്‌സ്ആപ്പ്. ഇന്‍സ്റ്റഗ്രാം , ഫേസ്ബുക്ക് എന്നിവയില്‍ ലഭ്യമായ ഫീച്ചറിന് സമാനമായിരിക്കും പുതിയ ഫീച്ചര്‍. ഈ ഫീച്ചര്‍ എല്ലാ വാട്ട്‌സ്ആപ്പിലേക്ക് ഉടനെത്തുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭിക്കുക. കൂടാതെ വാട്ട്‌സ്ആപ്പ് അതിന്റെ ഉപയോക്തൃ ഇന്റര്‍ഫേസില്‍ മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആധുനികമായ അനുഭവം നല്‍കുന്നതിനായി കമ്പനി ക്രമീകരണ ഇന്റര്‍ഫേസ് പുനര്‍രൂപകല്‍പ്പന ചെയ്യുന്നുണ്ട്. സ്റ്റാറ്റസ്, ചാറ്റുകള്‍, മറ്റ് ടാബുകള്‍ എന്നിവയ്ക്കായുള്ള നാവിഗേഷന്‍ ബാറുകള്‍ പ്ലാറ്റ്ഫോം ആപ്പിന്റെ അടിയിലേക്ക് നീക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മ്യൂണിറ്റികള്‍ക്കായി വാട്ട്സാപ്പ് ഒരു പുതിയ ടാബും ചേര്‍ക്കുന്നു. കൂടാതെ, കമ്പനി ആപ്പിന്റെ മുകളില്‍ നിന്ന് പച്ച നിറം നീക്കം ചെയ്യും. ലോഗോയും സന്ദേശ ബട്ടണും ഇനി പച്ചയായിരിക്കും. ചാറ്റുകള്‍ക്ക് മുകളില്‍ എല്ലാം, വായിക്കാത്തത്, വ്യക്തിഗതം, ബിസിനസ്സ് എന്നിങ്ങനെയുള്ള പുതിയ ഫില്‍ട്ടര്‍ ഓപ്ഷനുകളും ഉണ്ടാകും. ഈ ഫില്‍ട്ടറുകള്‍ ആളുകള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കും.