ബിഹാര്‍ ജാതി സര്‍വേ സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃക; വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്‌ന : ബിഹാര്‍ ജാതി സര്‍വേ വിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ ജാതി സര്‍വേ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയായി മാറുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ജാതി സര്‍വേ വിവരണ ശേഖരണം പൂര്‍ത്തിയായിട്ടുണ്ടെന്നും വൈകാതെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു.ജാതി സര്‍വേ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചിരുന്നതായി എല്ലാവര്‍ക്കും അറിയാമെന്നു നിതീഷ് പരോക്ഷമായി ബിജെപിയെ കുറ്റപ്പെടുത്തി. ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തണമെന്നു ജെഡിയു, ആര്‍ജെഡി കക്ഷികള്‍ 2015 മുതല്‍ ആവശ്യമുന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ബിഹാറില്‍ സംസ്ഥാന തല ജാതി സര്‍വേ നടത്തിയത്. മുന്‍പു രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ ജാതി സര്‍വേ നടത്തിയെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല.