November 27, 2024, 10:27 pm

ബന്ധം നഷ്ടമായ ‘വോയേജര്‍ 2’ പേടകത്തില്‍നിന്ന് സിഗ്നല്‍ ലഭിച്ചെന്ന് നാസ

ദിവസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് ശേഷം വോയേജര്‍ 2 പേടകത്തില്‍നിന്നുള്ള സിഗ്നല്‍ ലഭിച്ചു. ഒരാഴ്ച മുമ്പ് നാസയുടെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് തെറ്റായ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വോയേജര്‍ 2-മായുള്ള ബന്ധം നഷ്ടമായത്. തെറ്റായ നിര്‍ദേശം ലഭിച്ചതോടെ വോയേജറിന്റെ ആന്റിന ഭൂമിയുമായുള്ള ബന്ധം നഷ്ടമാവും വിധം ചെരിയുകയായിരുന്നു. വോയേജറുമായുള്ള ബന്ധം എന്നന്നേക്കുമായി നഷ്ടമായേക്കുമെന്നും വിലയിരുത്തപ്പെട്ടുഭൂമിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്ക് റേഡിയോ ആന്റിനകള്‍ ഉപയോഗിച്ചാണ് വോയേജര്‍ 2-ല്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുത്തത്. കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍ ഇപ്പോള്‍ വോയേജര്‍ 2-ന്റെ ആന്റിന ഭൂമിക്ക് നേരെ തിരിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ അതിന് സാധിച്ചില്ലെങ്കില്‍ ഒക്ടോബറില്‍ പേടകം ഓട്ടോമാറ്റിക് റീസെറ്റ് ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടിവരും.

You may have missed