April 4, 2025, 12:01 am

ടാലൻ്റ് ഹബ്ബ്: മേലാർമ്പ് . കോം പേപ്പർ മാഗസിൻ പ്രകാശനം ചെയ്തു.

കീഴുപറമ്പ് GVHSS ൽ കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ ഉൾപ്പെടുത്തി മേലാർമ്പ്. കോം പേപ്പർ മാഗസിൻ പ്രകാശനം ചെയ്തു. കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ പരിപോഷണം ലക്ഷ്യം വെച്ച് സ്കൂളിൽ നടപ്പിലാക്കിയ ടാലൻ്റ് ഹബിൻ്റെ നേതൃത്വത്തിലാണ് പേപ്പർ മാഗസിൻ തയ്യാറാക്കിയത്. കവിത, മിനിക്കഥ, അനുഭവക്കുറിപ്പ്, ലഘു യാത്രാവിവരണം, പ്രമുഖ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി എന്നിവ ഉൾപ്പെടുന്നതാണ് മാഗസിൻ. പി.ടി.എ. പ്രസിഡൻ്റ് ജുമൈലത്ത്. ഇ.സി. പ്രകാശനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ടാലൻ്റ് ഹബ്ബ് കോ – ഓഡിനേറ്റർ സുരേഷ് അരീക്കോട് സ്വാഗതം പറഞ്ഞു. എസ്. എം.സി. ചെയർമാൻ എം. ഇ.ഫസൽ, വാർഡ് മെമ്പറും മുൻ പി.ടി.എ പ്രസിഡൻ്റുമായ എം.എം. മുഹമ്മദ്, പി.കെ.പ്രകാശൻ, പി.ജെ. പോൾസൺ, ടി.രാമചന്ദ്രൻ നായർ, സൈറാബാനു പ്രസംഗിച്ചു.