April 20, 2025, 3:20 pm

പറവട്ടാനിയിൽ അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

പറവട്ടാനിയിൽ അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് റേഞ്ചിനു സമീപമായിരുന്നു അപകടം. വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മണ്ണുത്തിയിൽ നിന്ന് വരികയായിരുന്ന സ്‌കൂൾ വാനിൽ ഇടിച്ച ശേഷം ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കൗമാരക്കാരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.