April 21, 2025, 4:11 am

 ശാസ്താംകോട്ടയിൽ ജീവനൊടുക്കിയ വയോധികയ്ക്ക് പെൻഷൻ ലഭിച്ചിട്ട് 6 മാസം

ശാസ്താംകോട്ടിൽ ആത്മഹത്യ ചെയ്ത വയോധികയ്ക്ക് പെൻഷൻ ലഭിച്ചിട്ട് ആറുമാസം. വീട്ടിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മകൾ രേണുക പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് നിർധന കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ശാസ്താംകോട് കരിന്തോട് സ്വദേശി ഓമന ആത്മഹത്യ ചെയ്തത്. അച്ഛനും അമ്മയും രോഗിയാണ്. വേറെ വരുമാനമില്ല.

അമ്മയുടെ മരണകാരണം തനിക്കറിയില്ലെന്നും രേണുക പറഞ്ഞു. എന്നാൽ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. മോർച്ചറിയിൽ സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.