തമിഴ് ഹാസ്യ നടൻ അടഡേ മനോഹർ അന്തരിച്ചു

തമിഴ് നാടക-സിനിമാ നടൻ അടഡേ മനോഹർ (68) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന മനോഹർ 3500-ഓളം ഷോകളിൽ അഭിനയിച്ചിട്ടുണ്ട്.
35ഓളം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നാടകങ്ങളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. റേഡിയോ പരിപാടികളിലും സജീവമായിരുന്നു. 25 ലധികം സിനിമകളിൽ ഹാസ്യ വേഷങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.