May 5, 2025, 6:14 pm

മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം; ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും മര്‍ദനം

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു.ഹരിപ്പാട് ചിങ്ങോലിയിലെ അനന്തൻ, ജയന്തൻ എന്നിവരാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ആശുപത്രിയിലെ പരിശോധനകളിൽ ഇരുവരും പരാക്രമം കാട്ടിയത്.

രാത്രി 11.15ഓടെയാണ് സംഭവം. സഹോദരങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും മർദിക്കുകയും ആശുപത്രി വാതിലുകൾ തകർക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് യുവതിയെ ബലമായി ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രിക്ക് കേടുപാടുകൾ വരുത്തിയതിനും രണ്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.