ചാത്തന്റെ കളി ഇനി സോണി ലിവിൽ; വാങ്ങിയത് റെക്കോർഡ് തുകയ്ക്ക്
മമ്മൂട്ടിയുടെ ‘ബ്രഹ്മയുഗം’ തിയേറ്ററിൽ റിലീസിന് ശേഷം സോണി ലൈവിൽ കാണാനാകും. 300 കോടിയാണ് സോണി ഈ ചിത്രത്തിനായി വാങ്ങിയത്. ഡിസ്നിയും ഹോട്ട്സ്റ്റാറും 20 കോടി വാഗ്ദാനം ചെയ്തു, എന്നാൽ ഋഭ് ബ്രഹ്മയുഗത്തിനായി സോണി അഭൂതപൂർവമായ തുക നൽകി. ചിത്രം അതിൻ്റെ ജൈത്രയാത്ര തുടരുകയും പ്രേക്ഷകരെ സസ്പെൻസിൽ നിർത്തുകയും ചെയ്യുന്നു.
ആദ്യ ഞായറാഴ്ചയായ ഇന്നലെയും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്റെ കണക്കുകള്‍ പറയുന്നത്. സിനിമ ഇതുവരെ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. ഇന്നലെ മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെൻസിയാണ് ലഭിച്ചത്. മോണിംഗ് ഷോകള്‍ – 56.75%, ആഫ്റ്റര്‍ നൂണ് ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെൻസി. 3.90 – 4 കോടിയ്ക്കിടയിൽ സിനിമ നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ആഗോള കളക്ഷൻ 30 കോടിയ്ക്ക് മുകളിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.