April 28, 2025, 5:02 pm

തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തൃപ്രയാറിൽ തമിഴ് നാട്ടുകാരിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. . തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) കൊല്ലാനുള്ള ശ്രമത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.

കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ജനാദേവിയെ നാട്ടുകാരുടെ നിർദേശപ്രകാരം തൃപ്രയാർ അക്കാട്ട്‌സ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി ആരാണെന്നും എന്താണ് പ്രകോപനത്തിന് കാരണമെന്നും വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.