April 26, 2025, 1:47 pm

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ട് വയസുകാരി ഐറിൻ ജീൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കത്തെ ജംഷെർ പറക്കോട്ടിൻ്റെ മകളാണ്.

ദമാമിൽ നിന്ന് അൽഹസ്സയിലെ അൽഹെയ്ലിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച രണ്ട് കാറുകളിൽ ഒന്ന് മറിഞ്ഞാണ് സംഭവം.