April 26, 2025, 1:49 pm

 ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാണാതായ യുവാവിനെ കണ്ടെത്തി

ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാണാതായ യുവാവിനെ കണ്ടെത്തി. മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാത്രി കാസര്‍കോട് ചെറുവത്തൂര്‍ വടക്കേ കൊവ്വലിന് സമീപം വീണ കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസി(33)നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഒരു വഴിയാത്രക്കാരൻ ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ ഒരു യുവാവിനെ കണ്ടു. തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി യുവാവിനെ പെരിയാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി ഏഴു മണിയോടെ ട്രെയിനിൽ നിന്നു വീണു. ഇന്നലെ അർധരാത്രി വരെ പോലീസും നാട്ടുകാരും തിരച്ചിൽ നടത്തി. എന്നാൽ അത് കണ്ടെത്താനായില്ല. 12 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് യുവാവിനെ കണ്ടെത്തിയത്.