ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ടു യുവാവ് അറസ്റ്റിൽ

ടിപ്പു സുൽത്താൻ്റെ ഛായാചിത്രത്തിൽ ചെരിപ്പുമാല അണിഞ്ഞ യുവാവ് അറസ്റ്റിൽ. ബെംഗളൂരു റായ്ച്ചൂരിലെ സിരിവാരയിലാണ് സംഭവം. സിരിവര സ്വദേശി ആകാശ് തൽവാർ (23) ആണ് അറസ്റ്റിലായത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായാംഗങ്ങൾ പ്രതിഷേധിച്ചു.
രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആകാശ് ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് പ്രതി കുറ്റസമ്മതം നടത്തി. പ്രതിയെ കസ്റ്റഡിയിലെടുത്തു.