വായ്പ കൃത്യമായി തിരിച്ചടച്ചു, അഗസ്റ്റിനും ഭാര്യക്കും ദില്ലിയില്‍ നിന്ന് ഫോൺ

വായ്പ്പ കൃത്യമായി തിരിച്ചടച്ചതിന്‍റെ പേരില്‍ ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാൻ അവസരം കിട്ടിയ സന്തോഷത്തിലാണ് അങ്കമാലിയിലെ ഈ ദമ്പതിമാർ. എറണാകുളം അങ്കമാലി സ്വദേശി അഗസ്റ്റസിനും ഭാര്യ ഫിലോമിനയ്ക്കും ആണ് ഈ സുവർണാവസരം ലഭിച്ചത്. വഴിയോരക്കച്ചവടക്കാർക്കുള്ള കേന്ദ്രസർക്കാർ വായ്പ രണ്ടു സ്ഥാപനങ്ങളിലായി തിരിച്ചടച്ചതിലൂടെയാണ് ദമ്പതികൾക്ക് ഈ അവസരം ലഭിച്ചത്.
അങ്കമാലി ചെമ്പന്നൂരിൽ വഴിയോരക്കട നടത്തുകയാണ് അഗസ്റ്റിൻ. വരുമാനം കുറവായതിനാൽ അഗസ്റ്റിന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസമായിരുന്നു. വഴിയോരക്കച്ചവടക്കാരെ സഹായിക്കുന്നതിനായി 2018ൽ കേന്ദ്ര സർക്കാരിന്റെ സ്വാനിധി പദ്ധതി പ്രകാരം അഗസ്റ്റിൻ വായ്പ എടുത്തിരുന്നു. തക്കസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ അവർ വിനിയോഗിച്ചു. ഇത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കി.