April 25, 2025, 2:29 pm

ശ്രീലങ്കയുടെ ജലവിഭവ വകുപ്പ് മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും വാഹനാപകടത്തില്‍ മരിച്ചു

ശ്രീലങ്കയിലെ ജലവിഭവ വകുപ്പ് മന്ത്രി സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു ശ്രീലങ്കയിലെ ജലവിഭവ വകുപ്പ് മന്ത്രി സനത് നിശാന്ത് (48), സുരക്ഷാ ജീവനക്കാരൻ ജയകോട്ടി എന്നിവരാണ് മരിച്ചത്. കൊളംബോ എക്‌സ്പ്രസ് വേയിൽ പുലർച്ചെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കടുനായ്ക്കയിലെ രാഗമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊളംബോയിലേക്കുള്ള റോഡിൽ ഇതേ ദിശയിൽ വന്ന ട്രക്ക് ഇയാളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചതോടെ അപകടത്തിന്റെ തീവ്രത വർധിച്ചു. സംഭവത്തിൽ കണ്ടന പോലീസ് അന്വേഷണം ആരംഭിച്ചു.