തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്ന് സുപ്രീംകോടതിയിൽ. ഇക്കാര്യത്തില് കെഎംഎംഎല്ലിന് അനുമതി നല് കിയിട്ടില്ലെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില് വ്യക്തമാക്കി. ഖനനത്തിനല്ല, വെള്ളപ്പൊക്കം തടയാനാണ് ഭൂമി കൈമാറ്റം നടത്തിയതെന്ന് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പിൽവേയിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ മണ്ണ് നീക്കം ചെയ്താൽ മതിയെന്ന് കാണിച്ച് കേരള സംസ്ഥാനവും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
“നിർമ്മാണ പ്രവർത്തനങ്ങൾ” എന്ന പദത്തിന്റെ പരിധിയിലാണ് ഖനനം നടത്തുന്നതെന്ന് ഹർജിക്കാരൻ അവകാശപ്പെടുന്നു. ഇത് തടയാൻ സുപ്രീം കോടതിയിൽ ഹർജി നൽകി.ഹരജി സംബന്ധിച്ച് സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. തോട്ടപ്പള്ളി സ്വദേശികളായ സുരേഷ് കുമാറും സീതീലാലുമാണ് ഹർജി നൽകിയത്. പ്രതിഭാഗം അഭിഭാഷകനായ ജെയിംസ് പി തോമസാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.