മാമന്നൻ’ കോമ്പോ വീണ്ടും

നടൻ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ‘മാരീശൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത് . സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് ചിത്രത്തിന് ‘മാരീശൻ’ എന്നാണ് പേര്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെൻ്റ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു.ഏതാനും നാളുകള്‍ക്ക് മുന്‍പ് വടുവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നായിരുന്നു വാര്‍ത്ത
റോഡ് മൂവിയാണ് അണിയറയിലെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന അനൗൺസ്‌മെന്റ് പോസ്റ്ററെങ്കിൽ റോഡ് തന്നെ പശ്ചാത്തലമാകുന്ന ടൈറ്റിൽ റിവീലിൽ ഒരു മാനിന്റെ തല കാണാം.മാരി സെല്‍വരാജിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്‍. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.