അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്
അസമിലെ ക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ പൊലീസ് വിലക്കി. സാമൂഹിക പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്ര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് രാഹുലിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പോലീസ് തടഞ്ഞത്. പോലീസ് നടപടിയിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി പ്രതിഷേധിച്ചു.
ഞങ്ങൾക്ക് ക്ഷേത്രത്തിൽ പോകണമെന്ന് രാഹുൽ പറഞ്ഞു. ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവിധം ഞാൻ എന്ത് പാപമാണ് ചെയ്തത്? പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ മതി.” ആരെയാണ് ക്ഷേത്രത്തിൽ ദർശിക്കാൻ അനുവദിക്കേണ്ടതെന്ന് താൻ തീരുമാനിക്കുമെന്ന് പറഞ്ഞ രാഹുൽ, ഇന്ന് ഒരാൾക്ക് മാത്രം ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച പ്രധാനമന്ത്രിയെ വിമർശിച്ചു.