April 28, 2025, 5:06 pm

നാളെ നടക്കുന്ന പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക്

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകളും പൂജകളുമാണ് അയോധ്യയിൽ പ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്നത്. ജനുവരി 16-ന് ഉച്ചയ്ക്ക് സരയൂനദിയിൽ ആരംഭിച്ച ചടങ്ങുകൾ 22-ന് പ്രാണപ്രതിഷ്ഠവരെ തുടരും.നാളെ നടക്കുന്ന പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക്. കനത്ത സുരക്ഷയാണ് അയോധ്യയുടെ പരിസര പ്രദേശങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.28-നാണ് ബാലരാമവിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തിച്ചത്. അഞ്ചുവയസ്സുകാരന്റെ നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് 51 ഇഞ്ച് ഉയരവും 200 കിലോഗ്രാമിനടുത്ത് ഭാരവുമുള്ളതിനാൽ എൻജിനിയർമാരുടെകൂടി സാന്നിധ്യത്തിലാണ് ഇത് ശ്രീകോവിലിൽ സ്ഥാപിച്ചത്.പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്. അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.ശനിയാഴ്ച ആദ്യം ശർക്കരകൊണ്ടും പഴങ്ങൾ കൊണ്ടും അധിവാസം നടത്തി. അതിനുശേഷം വിവിധ പുണ്യസ്ഥലങ്ങളിൽനിന്ന് ശേഖരിച്ച് 81 കലശങ്ങളിലായി നിറച്ച ഔഷധമൂല്യമുള്ള ജലാഭിഷേകത്തിനുശേഷം പുഷ്പാധിവാസം നടത്തി. ഇത് മൂന്നുമണിക്കൂർ നീണ്ടു. ഞായറാഴ്ച മധ്യാധിവാസ്, ശയ്യാധിവാസ് എന്നിവയുണ്ടാകും.