April 22, 2025, 4:37 pm

നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. ദക്ഷിണേന്ത്യയിൽ നിന്നാണ് പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദമായ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നവംബർ 10 ന് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തിരുന്നു.

നടി രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്ത് കറുത്ത വസ്ത്രം ധരിച്ച മറ്റൊരു സ്ത്രീ ലിഫ്റ്റിൽ കയറുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. രശ്മികയുടെ ഡീപ്ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ സമാനമായ സംഭവങ്ങൾ വീണ്ടും റെക്കോർഡ് ചെയ്യപ്പെട്ടു. ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയ ബോളിവുഡ് നടിമാരുടെ വ്യാജ വീഡിയോകളും ഫോട്ടോകളും സൃഷ്ടിച്ചതായി കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ ഉപയോക്താവ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.