കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. കണ്ണൂർ-ആലപ്പുഴയുടെ രണ്ട് ലീഡ് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ 4.40ന് ട്രെയിൻ പുറപ്പെടുന്ന പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇതുമൂലം ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചപ്പോൾ അവസാനത്തെ രണ്ട് ബോഗികളും പാളം തെറ്റി. അപകടസമയത്ത് യാത്രക്കാർ ഉണ്ടായിരുന്നില്ല.
അതിനാൽ ഈ സംഭവത്തിൽ ആർക്കും പരിക്കില്ല. പാളം തെറ്റിയതിനെ തുടർന്ന് ബോഗിക്കും സിഗ്നൽ ബോക്സിനും കേടുപാടുകൾ സംഭവിച്ചു. മെയിൻ റോഡിന് സമാന്തരമായുള്ള റെയിൽവേ ലൈനിലാണ് അപകടം. അതിനാൽ റെയിൽ ഗതാഗതത്തെ ബാധിക്കില്ല. ഈ രണ്ട് ബോഗികളും വേർതിരിച്ച് ട്രെയിൻ യാത്ര ആരംഭിച്ചു. വണ്ടി നീക്കാനുള്ള ജോലികൾ തുടങ്ങി. പാളം തെറ്റിയതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് റെയിൽവേ അറിയിച്ചു.