ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ടിടിഇയെ സസ്പെന്റ് ചെയ്ത് റെയിൽവേ
ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർക്ക് നേരെയുണ്ടായ ശാരീരിക ആക്രമണത്തെത്തുടർന്ന് ടിടിഇയെ റെയിൽവേ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് ഈ സംഭവം.
ബറൗണി-ലഖ്‌നൗ എക്‌സ്പ്രസിൽ ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ബരാബങ്കിക്കുമിടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രകാശ് എന്ന ടിടിഇ ഒരു യാത്രക്കാരനെ ആക്രമിച്ചത്. മർദനത്തിന്റെ കാരണം അറിവായിട്ടില്ല. എന്നിരുന്നാലും, അയാൾ ഒരു യാത്രക്കാരനെ പലതവണ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആക്രമണത്തിനിരയായ യുവാക്കൾ സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും എന്നാൽ വീഡിയോ സംപ്രേഷണം ചെയ്തതിനെത്തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചതായും റെയിൽവേ അധികൃതർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.