ടിഗ് നിധി തട്ടിപ്പ്: ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതംടി സിദ്ദിഖ്
കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ.നിധി തട്ടിപ്പ് കേസിൽ നടക്കാവ് പൊലീസ് തന്റെ ഭാര്യക്ക് എതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎൽഎ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ബാക്കിപത്രം എന്നും സിദ്ധീഖ് കൂട്ടിച്ചേർത്തു
പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവിൽ ഭാര്യ ജോലിയിൽ ഇല്ലായിരുന്നു. കേസ് തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുന്നു. 2022 ഡിസംബർ 8 ന് ഭാര്യ ജോലിയിൽ നിന്നും രാജിവച്ചിരുന്നു. ഭരണകൂടത്തിന്റെ ശ്രമം രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ്.കേസിന് ആസ്പദമായ സംഭവം നടന്നത് 2023ലെ രണ്ടു തീയതികളിലെ നിക്ഷേപത്തിലാണ്. ഈ കാലയളവിൽ തൻ്റെ ഭാര്യ അവിടെ പ്രവർത്തി ച്ചിട്ടില്ല. ഇത് തെളിയിക്കാൻ പോലീസിനെ വെല്ലുവിളിക്കുന്നുവെന്നും ടി സിദ്ധീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യയും പ്രതി. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്.