ആത്മഹത്യാ കുറിപ്പെഴുതി ആശുപത്രിയുടെ കവാടത്തിൽ ഒരു ചെറുപ്പക്കാരൻ
ആത്മഹത്യാ കുറിപ്പെഴുതി
പൊന്നാനി മാതൃ ശിശു ആശുപത്രിയുടെ
കവാടത്തിൽ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ട്.
ആശുപത്രിയിൽ മാസങ്ങളോളം പണിയെടുപ്പിച്ച്
കൂലി നൽകാത്തതിന്റെ പേരിലാണ് ആമനുഷ്യൻ അവിടെയിരിക്കുന്നത്.പതിനൊന്നോളം വിത്യസ്തമായ
ജോലികൾ ചെയ്ത് രണ്ടര ലക്ഷത്തിലധികം രൂപ
ആ യുവാവിന് ലഭിക്കാനുണ്ട്. നഗരസഭാ
ചെയർമാനുൾപ്പടെയുള്ള അധികാരികളുടെ
മുന്നിൽ നിരന്തരം യാചിച്ച് നീതിലഭിക്കാതിരുന്നപ്പോൾ
അവർ തെരുവിലേക്കിറങ്ങിയതാണ്..
ജൂലൈ മാസം മുതൽ നവംബർ അവസാന വാരം വരെ പതിനൊന്നോളം വിവിധങ്ങളായ ജോലികൾ ചെയ്ത്
രണ്ടര ലക്ഷത്തിലധികം രൂപ ആശുപത്രി അധികൃതർ സന്തോഷിന് നൽകാനുണ്ട്. പണമനുവദിച്ച് കിട്ടാൻ
പല തവണ ചെയർമാൻ ഉൾപ്പെടെയുള്ളവരെ അദ്ദേഹം സമീപിച്ചിട്ടും അനുകൂലമായ നടപടി ഇല്ലാത്തതിനെ തുടർന്നാണ് ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുന്നത്.