April 10, 2025, 8:32 pm

നവകേരള ബസ് ദിവസ വാടകക്ക്; നിരക്ക് നിശ്ചയിക്കാൻ നിർദേശം

നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളികെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര പദ്ധതിക്കായി വിട്ടുകിട്ടുന്ന ബസ് ദിവസ വാടക അടിസ്ഥാനത്തിലായിരിക്കും നൽകുക.ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ പറഞ്ഞു.

നവകേരള സദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചശേഷം ബംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബില്‍ഡേഴ്‌സിലേക്ക് കൊണ്ടുപോയ ബസ്, പൊളിച്ചുപണി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷ. നവ കേരള യാത്ര പൂർത്തിയായതിന് പിന്നാലെയുള്ള അറ്റകുറ്റപ്പണികൾക്കായാണ് ബസ് ബംഗളൂരുവിൽ എത്തിച്ചത്.ബസ്സിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച
എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാരേജിലായിരിക്കും പണികൾ നടക്കുക. മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി കസേരയും ലിഫ്റ്റും വശങ്ങളിലെ കല്ലേറില്‍ തകരാത്ത ഗ്ലാസും നീക്കം ചെയ്യും. ടോയ്ലറ്റ് നിലനിർത്തുമെങ്കിലും ചെറിയ മാറ്റങ്ങൾ വരുത്തും.