May 8, 2025, 11:23 pm

പുതിയ ലുക്കിൽ അമ്പരപ്പിച്ച് വിജയ്

ദളപതി വിജയ്‍യുടെ ആരാധകര്‍ ആകാംക്ഷയോടെ ദ ഗോട്ടിനായി കാത്തിരിക്കുകയാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കം ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ്‍‍യുടെ ഒരു വീഡിയോ ആരാധകരെ അമ്പരപ്പിക്കുകയാണ്.ഫ്ലൈയിംഗ് കിസ് നല്‍കുന്ന വിജയ്‍യുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ക്ലീൻ ഷേവ് ചെയ്‍ത വിജയ്‍യെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്.

ഒപ്പം നിരവധി കമന്റുകളും നിറയുന്നുണ്ട്. താരത്തിന്റെ ലുക്ക് സിനിമയ്ക്കായാണെങ്കിൽ എന്തത്ഭുതമാണ് ദളപതി പ്രേക്ഷക‍ർക്കായി കാത്തുവെച്ചിരിക്കുന്നത് എന്നാണ് ഫാൻസിന്റെ ചോദ്യം. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്