ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ശ്രീകോവിലിനു സമീപത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി. തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു.
അതേസമയം ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും.