പന്നിയാർ എസ്റ്റേറ്റ് ഓഫിസിനു മുൻപിൽ സമരവുമായി തൊഴിലാളികൾ
കാട്ടാന ആക്രമണത്തിൽ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പന്നിയാർ എസ്റ്റേറ്റ് ഓഫീസിനു മുൻപിൽ സമരവുമായി തൊഴിലാളികൾ. ജോലിക് ഇറങ്ങുന്നതിനു മുൻപായി തോട്ടങ്ങളിൽ കാട്ടാന കൂട്ടം ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നതിനായി വാച്ചർമാരെ നിയമിക്കുക.കലഹരണപ്പെട്ട ആംബുലൻസിനു പകരം തൊഴിലാളികൾക്കയി പുതിയ ആംബുലൻസ് അനുവദിക്കുക എന്നിവയാണ് ആവിശ്യങ്ങൾ
ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞദിവസം തോട്ടം തൊഴിലാളിയായ പരിമളം കൊല്ലപ്പെട്ടിരുന്നു. പന്നിയാർ എസ്റ്റേറ്റ് മേഖലയിൽ വെച്ചായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. ഇവര്‍ക്കൊപ്പം വേറെയും തൊഴിലാളികളുണ്ടായിരുന്നു.സമീപത്തുണ്ടായിരുന്ന കാട്ടാന തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്തതോടെ എല്ലാവരും ചിതറിയോടി. എന്നാല്‍ പരിമളത്തിന് രക്ഷപ്പെടാനായില്ല.