November 28, 2024, 8:13 am

യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ ഷോക്കേറ്റു മരിച്ചു

കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാര്‍ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ (19) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വര് താലൂക്കിലെ സുരനാഗി ഗ്രാമവാസികളാണ്.

യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഞായറാഴ്ച രാത്രി ഒരു മണിയോടെ ആരാധകർ ഗ്രാമത്തിൽ യാഷിന്റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുകയായിരുന്നു. ബാനർ ചരടിൽ കെട്ടി മുകളിലേക്ക് ഉയർത്തുന്നതിനിടയിൽ വൈദ്യുത കമ്പിയിൽ തട്ടുകയും തുടർന്ന് മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേൽക്കുകയും ചെയ്തുഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും പരിക്കേറ്റു. അഞ്ചുപേരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

\

You may have missed