April 20, 2025, 5:26 am

പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഒടുവിൽ സർപ്രൈസ് പൊളിച്ച് ബിജെപി

പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രമീള ശശിധരൻ മത്സരിക്കും. സംസ്ഥാന ബിജെപി നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മുൻസിപ്പൽ കൗൺസിൽ അധ്യക്ഷ പ്രമീള ശശിധരന് അംഗങ്ങൾക്കിടയിലെ വിഭാഗീയത ഇല്ലാതാക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് മുൻ പ്രസിഡന്റ് പ്രിയ അജയൻ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർത്ഥിയായി മിനി ബാബുവും സിപിഐഎം സ്ഥാനാർത്ഥിയായി ഉഷ രാമചന്ദ്രനും മത്സരിക്കും. കേരളത്തിൽ തുടർച്ചയായി ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.