വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്ന് പൊലീസ് . വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി . പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പൊലീസ് പറയുന്നില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു.വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ ചുമത്തിയിരിക്കുന്നത്. പാല്‍രാജിനെ ഇന്നലെ രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രകോപനം ഉണ്ടാക്കിയത് പാൽരാജ് ആണെന്നാണ് എഫ്‌ഐആർ.