November 28, 2024, 2:15 am

ദിവസം10 ലക്ഷം രൂപ സമ്പാദിക്കുന്ന നദി! ദീപികയുടെ പ്രതിഫലം കോടികൾ

ഇന്ന് ഇന്ത്യന്‍ നടിമാരില്‍ താരപ്രഭകൊണ്ടും ആസ്തി കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് ദീപിക പദുക്കോൺ. ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ദീപിക ഇപ്പോൾ. മികച്ച ബോളിവുഡ് നടി എന്നതിനൊപ്പം താരത്തിന്‍റെ സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നു. മോഡലിം​ഗ് രം​ഗത്ത് നിന്നും സിനിമയിലേക്ക് ക‌‌ടന്ന് വന്ന ദീപികയുടെ ആദ്യ ചിത്രം കന്നഡ സിനിമയായ ‘ഐശ്വര്യ’യാണ്.

ഇന്ത്യൻ സിനിമയിൽ ദീപിക പദുക്കോണിനെ പോലെ ഇത്രയധികം ആഘോഷിക്കപ്പെടുന്ന മറ്റൊരു നദി ഉണ്ടാവില്ല. 2012 ന് ശേഷം ഹിറ്റുകളുടെ വലിയൊരു നിര തന്നെ ദീപിക സൃഷ്ടിച്ചു. ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപി. 15 കോടി മുതൽ 25 കോടി വരെയാണ് നടിയുടെ പ്രതിഫലം. കോടികൾ വിലമതിക്കുന്ന അപ്പാർട്മെന്റുകൾ, മറ്റ് പ്രോപ്പർട്ടികൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ തുടങ്ങി ദീപികയുടെ സമ്പാദ്യങ്ങൾ ഏറെയാണ്. 500 കോടി രൂപയുടെ ആസ്തി ദീപികക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിനിമയും പരസ്യങ്ങളും ബിസിനസും തുടങ്ങി ദീപികയുടെ വരുമാന സ്രോതസ്സ് അനവധിയാണ്. കൂടാതെ ഭർത്താവ് രൺവീർ സിം​ഗിന്റെ സമ്പാദ്യം വേറെയും. കാ എന്ന പ്രൊഡക്ഷൻ ഹൗസ് ദീപികയ്ക്ക് സ്വന്തമായുണ്ട്. വരാനിരിക്കുന്ന കൽകി 2898 എഡി എന്ന സിനിമയ്ക്കായി 20 കോടി രൂപയാണ് ദീപികയുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്റർ ആണ് ദീപികയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തിൽ ഹൃതിക് റോഷനാണ് നായകൻ. കണക്കുകൾ പ്രകാരം ഒരു ദിവസം മാത്രം നടിക്ക് ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്.

You may have missed