November 28, 2024, 2:10 am

കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നും നേമം സ്‌റ്റേഷൻ തിരുവനന്തപുരം സൗത്തും എന്നും പേര് മാറ്റും. റെയിൽവേ മന്ത്രാലയത്തോടാണ് റെയിൽ വികസനത്തിന്‍റെ ഭാഗമായി പേര് മാറ്റാൻ കേരളം ആവശ്യപ്പെട്ടത്.

നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാൻ തന്നെയാണ് നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്.
ഉത്തരേന്ത്യയിൽ നിന്നുമുൾപ്പെടെയുള്ള നിരവധി യാത്രക്കാർ പലപ്പോഴും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് കിട്ടാതെ വരുമ്പോൾ യാത്ര റദ്ദാക്കുകയാണ് പതിവ്. കൊച്ചുവേളി, നേമം എന്നീ റെയിൽവേ സ്റ്റേഷനെ കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് പ്രധാന കാരണം.

You may have missed