പുതുവത്സര ദിനത്തിലും കത്തി കയറി നേര്
തുടർപരാജയങ്ങൾകൊണ്ട് നട്ടംതിരിയുകയായിരുന്ന മോഹൻലാലിന്റെ അതിഗംഭീര തിരിച്ചുവരവാണ് നേര്. 11 ദിവസം കൊണ്ട് മാത്രം ചിത്രം നേടിയ ആഗോള കളക്ഷൻ 60 കോടിയാണ്അതിനിടെയാണ് ജനുവരി 1ന് ചിത്രം മണ്‍ഡേ ടെസ്റ്റിന് വീണ്ടും വിധേയമായത്. എന്നാല്‍ അവറേജ് കളക്ഷന്‍ ടോട്ടല്‍ താഴോട്ട് പോകാതെ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ നേട്ടം ഉണ്ടാക്കിയെന്നാണ് സക്നില്ക്.
ഈ വർഷം മോഹൻലാലിന്റേതായി തിയറ്ററിലെത്തിയ എലോൺ വലിയ പരാജയമാണ് നേരിട്ടത്. ഷാജികൈലാസിനെ കൂട്ടുപിടിച്ച് മോഹൻലാൽ നടത്തിയ പരീക്ഷണം ബോക്സ്ഓഫീസിൽ മൂക്കുംകുത്തി വീണു തിരുവനന്തപുരം മള്‍ടപ്ലക്സുകളില്‍ മോഹൻലാല്‍ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്സുകളില്‍ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്ന ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നത് ഇവിടെ മോഹൻലാല്‍ എന്ന നടനുള്ള സ്വാധീനവുമാണ്. വെറും ഒമ്പത് ദിവസങ്ങൾ കൊണ്ടായിരുന്നു ആഗോള ബോക്സ് ഓഫീസിൽ 50 കോടി ക്ലബിൽ എത്തിയത്. മോഹൻലാലിന് ഹിറ്റ് മാത്രം നൽകിയ സംവിധായകനാണ് ജീത്തു. അതുകൊണ്ടു തന്നെയാണ് ആരാധകർക്ക് നേരിലുള്ള പ്രതീക്ഷ വർദ്ധിച്ചതും.