November 28, 2024, 2:07 am

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം, കർണാടകം ,ബിഹാർ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്.കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,997 ല്‍ നിന്ന് 4,309 ആയി ഉയര്‍ന്നു. കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകള്‍ ഇരട്ട അക്കത്തിലായിരുന്നു.

കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശം. അസുഖമുള്ള മുതിർന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നുണ്ട്അതേസമയം കേസുകൾ വർധിക്കുമ്പോഴും ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.81 ശതമാനമാനമാണെന്നത് വലിയ ആശ്വാസമാണ്. ഇതുവരെ 4.44 കോടി (4,44,75,602) പേരാണ് കൊവിഡിൽ നിന്നും സുഖംപ്രാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 220.67 കോടി ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്.

You may have missed